Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthNews

ഇന്ത്യയിലെ മുപ്പതുകാർ കടുത്ത ആരോഗ്യഭീഷണിയിൽ; മൂന്നിലൊരാൾക്ക് ഉയർന്ന പ്രമേഹസാധ്യത

രാജ്യത്തെ കോ​ർപ​റേ​റ്റ് ജീ​വ​ന​ക്കാ​രുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു പുറത്തുവന്ന റിപ്പോർട്ട് വലിയ ആശങ്കയ്ക്കു വഴിതുറന്നിരിക്കുകയാണ്. പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ് കമ്പനികൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദ​വും പ്ര​മേ​ഹ​സാ​ധ്യ​ത​യും വി​റ്റാ​മി​ൻ കു​റ​വും മാ​ന​സി​ക സ​മ്മ​ർദ​വും വ​ർ​ധിക്കുന്നതായി വ്യക്തമാക്കുന്നു. സാ​ധാ​ര​ണ​യാ​യി പ്രാ​യ​മാ​യ​വ​രി​ൽ ക​ണ്ടു​വ​രാ​റു​ള്ള ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളും രോ​ഗ​സാ​ധ്യ​ത​ക​ളും ഇ​പ്പോ​ൾ മു​പ്പ​തു​ക​ളി​ലെ ചെ​റു​പ്പ​ക്കാ​രി​ലും വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ്, 30-40 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്ക് എന്ന ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർദ​വും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ് (46.8 ശതമാനം). തൊ​ട്ടു​പി​ന്നി​ൽ പു​നെ (43.2 ശതമാനം) നി​ല​കൊ​ള്ളു​ന്നു. ബം​ഗ​ളൂ​രു​വി​ലാ​ണ് അ​ഞ്ച് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​നി​ര​ക്ക് ഏ​റ്റ​വും കു​റ​വ് (30.7 ശതമാനം).

ഡ​യ​ബ​റ്റി​ക് പ​രി​ധി​യി​ലു​ള്ള നി​ര​ക്ക് പു​രു​ഷ​ന്മാ​രി​ൽ 10.3 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 4.3 ശ​ത​മാ​ന​വു​മാ​ണ്. എ​ന്നാ​ൽ ര​ക്ത​ക്കു​റ​വ് (അ​നീ​മി​യ) സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ. ഇ​രു​പ​തു​ക​ളി​ലുള്ള​വ​രി​ൽ 30.6 ശതമാനം സ്ത്രീ​ക​ളി​ലും ഹീ​മോ​ഗ്ലോ​ബി​ൻ നി​ര​ക്ക് കു​റ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി (പു​രു​ഷ​ന്മാ​രി​ൽ ഇ​ത് 4.0 ശതമാനം മാ​ത്ര​മാ​ണ്).

വി​റ്റാ​മി​ൻ ഡി, ​വി​റ്റാ​മി​ൻ ബി12 ​എ​ന്നി​വ​യു​ടെ കു​റ​വും ചെ​റു​പ്പ​ക്കാ​രി​ൽ വ്യാ​പ​ക​മാ​ണ്. കൂ​ടാ​തെ, ഉ​യ​ർ​ന്ന മാ​ന​സി​ക സ​മ്മ​ർദവും കൃ​ത്യ​മാ​യ ചി​കി​ത്സ​യോ മു​ൻ​ക​രു​ത​ലു​ക​ളോ തേ​ടു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ വ​രു​ത്തു​ന്ന വീ​ഴ്ച​യും റി​പ്പോ​ർ​ട്ടിൽ ഗൗരവകരമായി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക​യും ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​രീ​തി​ക്കും പ്രാ​യ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ചി​കി​ത്സ​യും വ്യാ​യാ​മ​ക്ര​മ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നു വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 2026-ലെ 11,427 ഹെ​ൽ​ത്ത് റി​പ്പോ​ർ​ട്ടു​ക​ൾ, 9,097 സ​ർ​വേ പ്ര​തി​ക​ര​ണ​ങ്ങ​ൾ, എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം (8,16,003) മറ്റു പരിശോധനകൾ എ​ന്നി​വ വി​ശ​ക​ല​നം ചെ​യ്താണ് ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Health

സ്ത്രീകളിൽ ഹീമോഫീലിയ സാധ്യതയുണ്ടോ??

പു​രു​ഷ​ന്മാ​രെ മാ​ത്രം ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക​ത​രം ജ​നി​ത​ക ര​ക്ത​രോ​ഗ​മാ​ണ് 'ഹീ​മോ​ഫി​ലി​യ'. ചെ​റു​താ​യി ത​ട്ടു​ക​യോ മു​ട്ടു​ക​യോ ചെ​യ്യു​മ്പോ​ള്‍ മു​ട്ടി​യ സ്ഥ​ല​ത്ത് അ​മി​ത​മാ​യി ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്ന ഈ ​രോ​ഗം പു​രു​ഷ​ന്മാ​രി​ലേ​ക്ക് പ​ക​ര്‍​ത്തു​ന്ന​ത് സ്ത്രീ​ക​ളാ​ണ്. അ​തേ​സ​മ​യം സ്ത്രീ​ക​ള്‍​ക്ക് യാ​തൊ​രു രോ​ഗ​ല​ക്ഷ​ണ​വും ഉ​ണ്ടാ​കു​ക​യി​ല്ല എ​ന്ന പ്ര​തി​ഭാ​സ​വും ഈ ​രോ​ഗ​ത്തി​നു​ണ്ട്. സ്ത്രീ​ക​ള്‍ രോ​ഗ​വാ​ഹ​ക​ര്‍ (carriers) ആ​യി​രി​ക്കും. സ്ത്രീ​ക​ളി​ലു​ള്ള ര​ണ്ട് 'X' ക്രോ​മ​സോ​മി​ല്‍ ഒ​രെ​ണ്ണ​ത്തി​ന്‍റെ ജ​നി​ത​ക പ​രി​വ​ര്‍​ത്ത​നമാ​ണ് രോ​ഗ കാ​ര​ണം.

ഹീ​മോ​ഫി​ലി​യ A, ഹീ​മോ​ഫി​ലി​യ B

സാ​ധാ​ര​ണ ശ​രീ​ര​ത്തി​ല്‍ മു​റി​വ് സം​ഭ​വി​ച്ചാ​ല്‍ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മു​റി​ഞ്ഞ സ്ഥ​ല​ത്തെ ര​ക്തം ക​ട്ട​പി​ടി​ച്ച് ര​ക്ത​പ്ര​വാ​ഹം നി​ല്‍​ക്കു​ന്നു (clot). ഈ ​പ്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ Factor viii - ഓ Factor ix - ​ഓ രോ​ഗി​യു​ടെ ര​ക്ത​ത്തി​ല്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​ന്ന​ത്. Factor viii ന്‍റെ ​കു​റ​വു കൊ​ണ്ടു​വ​രു​ന്ന രോ​ഗ​ത്തെ 'ഹീ​മോ​ഫി​ലി​യ A' എ​ന്നും ix - ന്‍റെ ​കു​റ​വു​കൊ​ണ്ട് വ​രു​ന്ന​തി​നെ 'ഹി​മോ​ഫി​ലി​യ B' എ​ന്നും പ​റ​യു​ന്നു.

രാജകീയ ചരിത്രമുള്ള രോഗം

ഹീ​മോ​ഫീ​ലി​യ പ്രാ​ചീ​ന​കാ​ലം മു​ത​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന രോ​ഗ​മാ​ണ്. യൂ​റോ​പ്യ​ന്‍ രാ​ജ​കു​ടും​ബ​ങ്ങ​ളി​ലേ​യ്ക്ക് (റ​ഷ്യ, ഡെ​ന്‍​മാ​ര്‍​ക്ക്, നോ​ര്‍​വെ, ജ​ര്‍​മ്മ​നി, സ്‌​പെ​യി​ന്‍, ഫ്രാ​ന്‍​സ്) ഈ ​രോ​ഗം പ​ക​ര്‍​ന്ന​ത് 63 കൊ​ല്ലം ഇം​ഗ്ല​ണ്ട് ഭ​രി​ച്ച ജ​ര്‍​മ​ന്‍​കാ​രി​യാ​യ വി​ക്ടോ​റി​യാ രാ​ജ്ഞി​യി​ല്‍ നി​ന്നാ​യി​രു​ന്നു (1838 - 1901). വി​ക്ടോ​റി​യ​യു​ടെ പൂ​ര്‍​വി​ക​ന്മാ​ര്‍​ക്ക് ഈ ​രോ​ഗം ഉ​ണ്ടാ​യി​രു​ന്ന​താ​യി രേ​ഖ​ക​ള്‍ ഇ​ല്ല. വി​ക്ടോ​റി​യ​യു​ടെ എ​ട്ടാ​മ​ത്തെ പു​ത്ര​ന്‍ ലി​യോ​പോ​ള്‍​സ് ഹീ​മോ​ഫി​ലി​യ കൊ​ണ്ട് 31 - മ​ത്തെ വ​യ​സ്സി​ല്‍ മ​രി​ച്ചു. രോ​ഗ​വാ​ഹി​ക ആ​യി​രു​ന്ന സ്‌​പെ​യി​ന്‍ രാ​ജ്ഞി ബി​യാ​ട്രി​സി​ന്‍റെ (ഏ​റ്റ​വും ഇ​ള​യ മ​ക​ള്‍) ര​ണ്ട് ആ​ണ്‍​മ​ക്ക​ള്‍ 19-ാം വ​യ​സിലും 31-ാം വ​യ​സി​ലും ഹീ​മോ​ഫി​ലി​യ രോ​ഗം കൊ​ണ്ട് മരിച്ചു. റ​ഷ്യ​ന്‍ വി​പ്ല​വ സ​മ​യ​ത്തെ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന വി​ക്ടോ​റി​യ​യു​ടെ വേ​റൊ​രു മ​ക​ള്‍ അ​ല​ക്‌​സാ​ന്‍​ഡ്ര​യു​ടെ മ​ക​നാ​യ അ​ല​ക്‌​സ് രാ​ജ​കു​മാ​ര​ന് തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രു​ന്ന ര​ക്ത​സ്രാ​വം തന്‍റെ മാ​ന്ത്രി​ക ശ​ക്തി​കൊ​ണ്ട് നി​യ​ന്ത്രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ​ല്ലോ ഗ്രി​ഗ​റി റ​സ് പു​ട്ടി​ന്‍ (1872 - 1916) എ​ന്ന ക​പ​ട​സ​ന്യാ​സി​ക്ക് റ​ഷ്യ​ന്‍ രാ​ജ​കൊ​ട്ടാ​ര​ത്തി​ല്‍ പ്ര​വേ​ശ​ന സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത്. ഒ​ന്‍​പ​തു മ​ക്ക​ളു​ടെ മാ​താ​വാ​യ ഇ​ന്ത്യ​ന്‍ എം​പ​റ​സ് ആ​യി​രു​ന്ന (5 പെ​ണ്ണും 4 ആ​ണും) വ​ക്ടോ​റി​യ​യു​ടെ ഒ​രു പു​ത്ര​നും ര​ണ്ടു പൗ​ത്ര​ന്മാ​രും ആ​റു പ്ര​പൗ​ത്ര​ന്മാ​രും (great grandsons) ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ളാ​യി​രു​ന്നു എ​ന്ന് ച​രി​ത്രം സാ​ക്ഷി​ക്കു​ന്നു. വി​ക്ടോ​റി​യ​യും അ​വ​രു​ടെ മൂ​ന്ന് പെ​ണ്‍ മ​ക്ക​ളും രോ​ഗ​വാ​ഹ​ക​രാ​യി​രു​ന്നു (Carriers).

1963-ലാ​ണ് 'വേ​ള്‍​ഡ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഹീ​മോ​ഫി​ലി​യ' എ​ന്ന സം​ഘ​ട​ന മോ​ണ്‍​ട്രി​യ​ലി​ല്‍ (കാ​ന​ഡ) ഹീ​മോ​ഫി​ലി​യ രോ​ഗി​യാ​യി​രു​ന്ന ബി​സി​ന​സു​കാ​ര​ന്‍ ഫ്രാ​ന്‍​ക് ഷ്‌​നാ​ബെന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ട​ലെ​ടു​ത്ത​ത്. 1987 ല്‍ ​ആ​രം​ഭി​ച്ച 'ഹി​മോ​ഫി​ലി​ക് സൊ​സൈ​റ്റി ഓ​ഫ് കേ​ര​ള' യു​ടെ ബ്രാ​ഞ്ചു​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ത്തും ഉ​ണ്ട്. ഭാ​ര​ത​ത്തി​ല്‍ ഒ​രു ല​ക്ഷം ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. കേ​ര​ള​ത്തി​ല്‍ 2000 ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍ ഹി​മോ​ഫി​ലി​യ സൊ​സൈ​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് രോ​ഗസാ​ധ്യ​ത​യു​ണ്ടോ...

രക്ത​സ്രാ​വം നി​ര്‍​ത്താ​ന്‍ പ​ണ്ട് നി​ര​ന്ത​ര​മാ​യ ര​ക്ത​സം​ച​ര​ണം (blood transfusion) ചെ​യ്തി​രു​ന്ന​തു കൊ​ണ്ട് ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ള്‍​ക്ക് എ​ച്ച്‌​ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി എ​ന്നീ രോ​ഗ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ 1992-ല്‍ ​ജ​നി​ത​ക പ്ര​ക്രി​യ കൊ​ണ്ട് നി​ര്‍​മ്മി​ച്ച Factor viii - ix വി​പു​ല​മാ​യി വി​പ​ണി​യി​ല്‍ വ​ന്ന​തോ​ടെ ഹീ​മോ​ഫി​ലി​യ രോ​ഗി​ക​ളു​ടെ ശ​രാ​ശ​രി ജീ​വി​ത ദൈ​ര്‍​ഘ്യം 1960-ക​ളി​ല്‍ 11 വ​ര്‍​ഷ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ 60 വ​ര്‍​ഷ​മാ​ണ്. മൂ​ന്നി​ല്‍ ഒ​ന്ന് രോ​ഗി​ക​ള്‍ മ​രി​ക്കു​ന്ന​ത് ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വം (Brain bleeding) കൊ​ണ്ടാ​ണ്. അ​തു​പോ​ലെ ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന് രോ​ഗസാധ്യ​ത​യു​ണ്ടോ എ​ന്ന് ഗ​ര്‍​ഭി​ണി​ക​ളി​ലെ അ​മ്‌​നി​യോ​ട്ടി​ക് ദ്രാ​വ​കം പ​രി​ശോ​ധി​ച്ചാ​ല്‍ മ​ന​സിലാ​ക്കാം. ഹീ​മോ​ഫി​ലി​യ രോ​ഗ​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് കൗ​ണ്‍​സ​ലിം​ഗും ആ​വ​ശ്യ​മാ​ണ്. ഹീ​മോ​ഫി​ലി​യ A, Bയെ​ക്കാ​ളും നാ​ലി​ര​ട്ടി കൂ​ടു​ത​ലാ​യി​കാ​ണു​ന്നു. ഹീ​മോ​ഫി​ലി​യ രോ​ഗ​ത്തി​ന് ചി​കി​ത്സി​ക്കു​ന്ന 96 കേ​ന്ദ്ര​ങ്ങ​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്.

സ്ത്രീ​ക​ളി​ല്‍ രോഗസാധ്യതയ‌ുണ്ടോ..?

ഹീ​മോ​ഫി​ലി​യ രോ​ഗം സ്ത്രീ​ക​ളി​ല്‍ വ​രാ​മോ? അ​പൂ​ര്‍​വം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ വ​രാം. അ​ച്ഛ​ന്‍ ഹീ​മോ​ഫി​ലി​യ രോ​ഗി​യും അ​മ്മ രോ​ഗ​വാ​ഹ​ക​യു​മാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ജ​നി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍​ക്ക് ഹീ​മോ​ഫി​ലി​യ രോ​ഗം വ​രാം. പെ​ണ്‍​കു​ട്ടി​യി​ല്‍ രോ​ഗ​ഹേ​തു​വാ​യ ര​ണ്ട് X ലൈം​ഗി​ക ക്രോ​മ​സോ​മു​കള്‍ ഉ​ള്ള​തു​കാ​ര​ണ​മാ​ണ് രോ​ഗ​മു​ണ്ടാ​കു​ന്ന​ത്.

വിവരങ്ങൾ -ഡോ. പൗലോസ് കെ.പി, പ്രിൻസിപ്പൽ കൺസൾട്ടന്‍റ്, ജനറൽ മെഡിസിൻ, എസ് യുറ്റി ആശുപത്രി, തിരുവനന്തപുരം

 

Health

അലർജിയെക്കുറിച്ച് ഡോക്ടറോടു സംസാരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

 അ​ല​ര്‍​ജി ശ​രീ​ര​ത്തി​ന്‍റെ ഏ​ത്‌ ഭാ​ഗ​ത്തെ​യും ബാ​ധി​ക്കാം. ചെ​വി, മൂ​ക്ക്‌, തൊ​ണ്ട എ​ന്നി​വ അ​ല​ര്‍​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ള്‍​ക്ക്‌ പ്ര​വേ​ശി​ക്കാ​നു​ള്ള വ​ഴി​ക​ളാ​ണ്. കൂ​ടാ​തെ അ​ഞ്ച്‌ ഇ​ന്ദ്രി​യ​ങ്ങ​ളി​ല്‍ നാ​ലെ​ണ്ണം പ്ര​ധാ​ന​മാ​യും ചെ​വി, മൂ​ക്ക്‌, തൊ​ണ്ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്. അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ വ​ള​രെ വി​ശാ​ല​മാ​ണ്. ഇ​ത്‌ ശ​രീ​ര​ത്തി​ന്‍റെ ഏ​തു ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

മൂ​ക്കി​ലെ ചൊ​റി​ച്ചി​ൽ

മൂ​ക്കി​ലെ ചൊ​റി​ച്ചി​ല്‍ കാ​ര​ണം കു​ട്ടി​ക​ള്‍ സാ​ധാ​ര​ണ​യാ​യി മൂ​ക്ക്‌ മു​ക​ളി​ലേ​ക്ക്‌ തി​രു​മ്മു​ന്നു. ഇ​തി​നെ “അ​ല​ര്‍​ജി സ​ല്യൂ​ട്ട്‌" എ​ന്ന്‌ വി​ളി​ക്കു​ന്നു. ഇ​ത്‌ മൂ​ക്കി​ന്‌ കു​റു​കെ തി​ര​ശ്ചീ​ന​മാ​യ ചു​ളി​വ്‌ ഉ​ണ്ടാ​ക്കു​ന്നു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​ല​ർ​ജി​യും ത​മ്മി​ൽ

ചി​ല ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍, അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​മാ​കു​ന്നു. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷം ദേ​ഹ​ത്തു​ള്ള ചൊ​റി​ച്ചി​ല്‍, നാ​വ്‌ വീ​ര്‍​ത്തു വ​രി​ക, തു​മ്മ​ല്‍, ശ്വാ​സ ത​ട​സ്സം, വ​യ​റു​വേ​ദ​ന, ഛര്‍​ദി, വ​യ​റി​ള​ക്കം, ര​ക്ത​സ​മ്മ​ര്‍​ദം കു​റ​ഞ്ഞു പോ​വു​ക എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ഇ​വ ജീ​വ​നു‌ ഭീ​ഷ​ണി ആ​വു​ന്ന നി​ല​യി​ലേ​ക്കും എ​ത്തി​യേ​ക്കാം.

ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി

ത്വ​ക്കി​ല്‍ ഉ​ണ്ടാ​കു​ന്ന അ​ല​ര്‍​ജി നീ​ര്, ചു​വ​പ്പ്‌, നി​റ​വ്യ​ത്യാ​സം, ചൊ​റി​ച്ചി​ല്‍ എ​ന്നി​വ​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഗു​രു​ത​ര​മാ​യ അ​ല​ര്‍​ജി പ്ര​തി​ക​ര​ണ​മാ​ണ് അ​നാ​ഫൈ​ല​ക്സി​സ്. അ​ത്‌ വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​ക​യും മ​ര​ണ​ത്തി​നു വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം.

രോ​ഗ​നി​ർ​ണ​യം

രോ​ഗി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ​യും ശാ​രീ​രി​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലൂ​ടെ​യു​മാ​ണ് അ​ല​ർ​ജി നി​ര്‍​ണ​യി​ക്ക​പ്പെ​ടു​ന്ന​ത്. പു​തി​യ വീ​ട്ടി​ലേ​ക്കോ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലേ​ക്കോ മാ​റു​ക, തൊ​ഴി​ല്‍ സ്ഥ​ല​ങ്ങ​ള്‍ മാ​റ്റു​ക,വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കു​ക (അ​ല്ലെ​ങ്കി​ല്‍ ന​ഷ്ട​പ്പെ​ടു​ക), അ​വ​ര്‍ ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ള്‍ മാ​റ്റു​ക, പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യോ ആ​രം​ഭി​ക്കു​ക​യോ ചെ​യ്യു​ക (അ​ല്ലെ​ങ്കി​ല്‍ പു​ക​വ​ലി​യോ​ടു​ള്ള അ​വ​രു​ടെ എ​ക്സ്പോ​ഷ​ര്‍ മ​റ്റേ​തെ​ങ്കി​ലും ഘ​ട​ക​ങ്ങ​ളാ​ല്‍ മാ​റ്റ​പ്പെ​ടു​ക), അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഡോക്‌ടറോട് അ​ല​ര്‍​ജി​യെ പ​റ്റി സം​സാ​രി​ക്കു​മ്പോ​ള്‍ മ​ന​സി​ല്‍ വ​യ്ക്കേ​ണ്ട​വയാ​ണ്.

ര​ക്ത​പ​രി​ശോ​ധ​ന

നി​ര്‍​ദ്ദി​ഷ്ട രോ​ഗ​കാ​രി​ക​ളെ തി​രി​ച്ച​റി​യു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തെ ന​ട​ത്തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഉ​റ​പ്പി​ക്കാ​നും രോ​ഗ​നി​ര്‍​ണ​യം ഉ​റ​പ്പി​ക്കാ​നും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ന​ല്‍​കാ​നും സാ​ധി​ക്കും. അ​ല​ര്‍​ജി​ക്ക്‌ കാ​ര​ണ​ക്കാ​രാ​യ​വ​യെ ക​ണ്ടെ​ത്താ​ന്‍ പ​ല​ത​ര​ത്തി​ലു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ത്വ​ക്കി​ന്‌ മു​ക​ളി​ല്‍ ചെ​യ്യു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും (Skin prick tests, Scratch tests) അ​ല​ര്‍​ജി ചി​കി​ത്സ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ള ഡോ​ക്ട​ര്‍ നിർദേശിക്കാറുണ്ട്.

വി​വ​ര​ങ്ങ​ൾ: ഡോ. ​ടി​നു ആ​ൽ​ബി, ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി, സ​ർ​ജ​ൻ, ലൂ​ർ​ദ് ആ​ശു​പ​ത്രി എ​റ​ണാ​കു​ളം.

Health

ടൂ​ത്ത്പേ​സ്റ്റ് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

 

വൃ​ത്തി​യു​ള്ള ശ​രീ​ര​ത്തി​ന് വൃ​ത്തി​യു​ള്ള വാ​യും അ​നി​വാ​ര്യ​മാ​ണ്. പ​ല്ലി​ന്‍റെ​യും മോ​ണ​യു​ടെ​യും ആ​രോ​ഗ്യം കൂ​ടാ​തെ ഒ​രി​ക്ക​ലും ഒ​രാ​ൾ ആ​രോ​ഗ്യ​വാ​നാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു ദി​നം​പ്ര​തി ശു​ചീ​ക​ര​ണം ന​ട​ത്തി​യാ​ൽ ദ​ന്ത​രോ​ഗ​ങ്ങ​ൾ ന​ല്ലൊ​രു പ​രി​ധി​വ​രെ ത​ട​യാ​നാ​വും.

ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടൂ​ത്ത് പേ​സ്റ്റു​ക​ൾ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഠ​ന​വും റി​സേ​ർ​ച്ചും ന​ട​ത്തി ദോ​ഷ​വ​ശ​ങ്ങ​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി ഉ​പ​യോ​ഗി​ക്കാ​ൻ എ​ളു​പ്പ​മു​ള്ള രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​വ​യാ​ണ്. പേ​സ്റ്റു​ക​ൾ പ​ല​വി​ധം. ഇ​ത് തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ പ്ര​ധാ​ന​മാ​യും ന​മ്മു​ടെ വാ​യ്ക്ക​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ
മ​ന​സിലാ​ക്കി അ​തി​നു പ​രി​ഹാ​രമാ​കു​ന്ന​വ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

ഫ്ലൂറൈഡ് എന്തിന്?

ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ ഫ്ലൂ​റൈ​ഡ് പേ​സ്റ്റു​ക​ൾ ആ​വ​ശ്യ​മാ​ണ്. ഭൂ​രി​ഭാ​ഗം പേ​സ്റ്റു​ക​ളി​ലും ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഫ്ലൂ​റൈ​ഡ് അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റ് ന​ല്ലൊ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. മാ​ത്ര​മ​ല്ല പ്രാ​രം​ഭ ഘ​ട്ട​ങ്ങ​ളി​ലു​ള്ള പോ​ടു​ക​ളു​ടെ തു​ട​ർ​വ്യാ​പ​നം ത​ട​യു​ന്നു. ഫ്ലൂ​റൈ​ഡ് സൂ​ക്ഷ്മ​മാ​യ ക്രി​സ്റ്റ​ൽ രൂ​പ​ത്തി​ൽ ആ​യ​തി​നാ​ൽ വ​ള​രെ അ​തി​സൂ​ക്ഷ്മ​മാ​യ പോ​ടു​ക​ൾ അ​ട​യ്ക്ക​പ്പെ​ടു​ന്നു.

മോ​ണ​രോ​ഗം ത​ട​യാ​ൻ ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ ടൂ​ത്ത്പേ​സ്റ്റ്

മോ​ണ​വീ​ക്കം, മോ​ണ​രോ​ഗം എ​ന്നി​വ ത​ട​യാ​ൻ ആ​ന്‍റി ബാ​ക്ടീ​രി​യ​ൽ, ആ​ന്‍റി ഇ​ൻ​ഫ്ല​മേ​റ്റ​റി (നീ​ർ​ക്കെ​ട്ടി​ന്) ഘ​ട​ക​ങ്ങ​ൾ സ​ഹാ​യി​ക്കു​ന്നു. ഈ ​ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള പേ​സ്റ്റു​ക​ൾ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി നി​ർ​ദ്ദി​ഷ്ട കാ​ല​യ​ള​വി​ൽ ഉ​പ​യോ​ഗി​ക്ക​ണം. സാ​ധാ​ര​ണ​രീ​തി​യി​ൽ chlorhexidine, triclosan ചേ​രു​വ​ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. മോ​ണ​യി​ൽ നി​ന്ന് ര​ക്തം വ​രു​ന്ന​ത് മോ​ണ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ഇ​ത് പ​ല അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വാം.

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​നു​ള്ള ടൂ​ത്ത് പേ​സ്റ്റ്

പ​ല്ലു​പു​ളി​പ്പ് അ​ക​റ്റാ​നു​ള്ള ടൂ​ത്ത് പേ​സ്റ്റി​ൽ ഫ്ലൂ​റൈ​ഡ് കൂ​ടാ​തെ പ്രോ ​ആ​ർ​ജി​നി​ൻ പോ​ലെ​യു​ള്ള ഘ​ട​ക​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ത് പ​ല്ലു​ക​ളി​ലെ സൂ​ക്ഷ്മ സു​ഷി​ര​ങ്ങ​ൾ അ​ട​ച്ച് പു​ളി​പ്പി​നെ ഇ​ല്ലാ​താ​ക്കു​ന്നു. ടൂ​ത്ത്പേ​സ്റ്റി​ൽ നേ​രി​യ​തോ​തി​ൽ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ്, കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​സ് മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ ബ്ലീ​ച്ചിം​ഗ് സാ​ധ്യ​മാ​കു​ന്നു. എ​ന്നാ​ൽ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ബ്ലീ​ച്ചിം​ഗ് ന​ട​ത്ത​ണ​മെ​ങ്കി​ൽ ക്ലി​നി​ക്കു​ക​ളി​ൽ ഓ​ഫീ​സ് ബ്ലീ​ച്ചി​ങ് എ​ന്ന ചി​കി​ത്സ​യി​ലൂ​ടെ 45 മി​നി​റ്റി​ന​കം ഇ​ത് സാ​ധ്യ​മാ​ക്കാ​നാ​വും. ഇ​വി​ടെ​യും ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് കാ​ർ​ബ​മൈ​ഡ് പെ​റോ​ക്സൈ​ഡ് എ​ന്നി​വ ത​ന്നെ കൂ​ടു​ത​ൽ സാ​ന്ദ്ര​ത​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു.

പേ​സ്റ്റ് എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കണം?

സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന പേ​സ്റ്റി​ന്‍റെ അ​ള​വി​ൽ ആ​ദ്യം പേ​സ്റ്റ് എ​ടു​ക്കു​ക. ഇ​ത് മു​ക​ളി​ല​ത്തെ പ​ല്ലു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച് വാ​യ ക​ഴു​കി​യ​തി​നു​ശേ​ഷം താ​ഴ​ത്തെ പ​ല്ലു​നി​ര​ക​ൾ വൃ​ത്തി​യാ​ക്കു​ക. ഇ​ങ്ങ​നെ ഘ​ട്ടം തി​രി​ച്ചു​ള്ള രീ​തി കൂ​ടു​ത​ൽ ഫ​ലം ന​ല്കും. ഒ​രാ​ൾ​ക്ക് ഒ​രു​മാ​സ​ത്തേ​ക്ക് 150 ഗ്രാ​മി​ന്‍റെ ഒ​രു ട്യൂ​ബ് പേ​സ്റ്റ് മ​തി​യാ​കും. ഫാ​മി​ലി പാ​ക്ക് പേ​സ്റ്റ് വാ​ങ്ങു​ന്ന​തി​നേ​ക്കാ​ൾ ഓ​രോ​രു​ത്ത​ർ​ക്കും ഒ​ന്ന് എ​ന്ന രീ​തി​യാ​ണു ന​ല്ല​ത്. ഒ​രേ ട്യൂ​ബ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ബ്ര​ഷു​ക​ളി​ൽ നി​ന്നും പേ​സ്റ്റ് വ​ഴി അ​ണു​ബാ​ധ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
അ​മി​ത​മാ​യ അ​ള​വി​ൽ പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ഒ​രു പ​യ​റു മ​ണി​യു​ടെ അ​ത്ര​യും വ​ലി​പ്പ​ത്തി​ൽ മാ​ത്രം. കൂ​ടു​ത​ൽ പേ​സ്റ്റ് എ​ടു​ത്താ​ൽ പെ​ട്ടെ​ന്ന് പ​ത​ഞ്ഞ് പെ​ട്ടെ​ന്നു ത​ന്നെ അ​ത് ക​ഴു​കി ക​ള​യേ​ണ്ട​താ​യി വ​രും.
ടൂ​ത്ത്പേ​സ്റ്റ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ മാ​ത്ര​മ​ല്ല ബ്ര​ഷ് ചെ​യ്യു​ന്ന രീ​തി​യും ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക. കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു പ​ല്ലു​തേ​യ്ക്കാ​ൻ കൃ​ത്യ​മാ​യി പ​ഠി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

 

വിവരങ്ങൾ- ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ൻ​റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി
കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്,
തി​രു​വ​ല്ല)ഫോ​ണ്‍ 9447219903

Health

ഫംഗസ് രോഗബാധയ്ക്കു സ്റ്റിറോയ്ഡ് ക്രീം പുരട്ടിയാൽ മതിയോ?

പ്രമേഹം, തൈറോയ്ഡ് രോഗികള്‍ കൃത്യമായി രക്ത പരിശോധന ചെയ്യുക. കാരണം ഇവ നിയന്ത്രണാതീതമായ രോഗികളില്‍ ഫംഗല്‍ ബാധ വരാനുള്ള സാദ്ധ്യത കൂടുതലാണ്. ആഹാരത്തില്‍ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍ മീന്‍ മുതലായവ ഉള്‍പ്പെടുത്തി പ്രതിരോധം ശക്തമാക്കാം.

എങ്ങനെ ചികിത്സിക്കാം?

ഫംഗല്‍ അണുബാധയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. പക്ഷെ ഫംഗല്‍ ബാധ വരുന്ന ഒരാള്‍ക്ക് അത് വീണ്ടും വീണ്ടും വരാനുള്ള സാദ്ധ്യതയും ഉണ്ട്. നമ്മുടെ രോഗപ്രതിരോധ ശക്തി മുതല്‍ നമ്മള്‍ ചെയ്യുന്ന ജോലികള്‍ വരെ അതിന് ഒരു കാരണമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യുക.

സ്വയം ചികിത്സ അരുത്.

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ സാധാരണയായി ഫംഗസിന് ഉപയോഗിക്കുന്ന പല മരുന്നുകളിലും സ്റ്റിറോയ്ഡ് അടങ്ങിയിരിക്കുന്നു. ഇതിന്‍റെ ഉപയോഗം മൂലം ചൊറിച്ചില്‍, ചുവപ്പുനിറം, മൊരിച്ചില്‍ എന്നിവ കുറയാം, പക്ഷേ ഫംഗസ് രോഗാണു നശിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റിറോയ്ഡ് അടങ്ങിയ ക്രീം നിര്‍ത്തുമ്പോള്‍ രോഗബാധ അധികരിക്കുന്നു. ഇത് പലപ്പോഴും ചികിത്സയോടും പ്രതികരിക്കാത്ത ശക്തമായ ഫംഗല്‍ അണുബാധയിലേക്ക് നയിക്കുന്നു.

ചികിത്സിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

· ഡോക്ടറുടെ നിര്‍ദ്ദേശം കൃത്യമായി പാലിക്കുക.

· രോഗ ലക്ഷണങ്ങള്‍ മാറിയാലും മരുന്നുകള്‍ രണ്ടുമാസം തുടര്‍ച്ചയായി ഉപയോഗിക്കുക.

· പൂപ്പല്‍ രോഗം ആവര്‍ത്തിച്ച് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക.

വിവരങ്ങൾ - ഡോ. ശാലിനി വി. ആർ.
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, കോസ്മെറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Health

സ്കൂൾ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം അടിപൊളിയാക്കാം

എ​ന്തു ഭ​ക്ഷ​ണം സ്‌​കൂ​ളി​ല്‍ കൊ​ടു​ത്തു വി​ട​ണം, ഭ​ക്ഷ​ണം എ​ങ്ങ​നെ പോ​ഷ​ക​പ്ര​ദ​മാ​ക്കാം... എ​ന്നി​ങ്ങ​നെ​യു​ള്ള നൂ​റു​കൂ​ട്ടം സം​ശ​യ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കാം. കു​ട്ടി​ക​ള്‍ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണം അ​വ​രു​ടെ ശാ​രീ​രി​കാ​രോ​ഗ്യ​ത്തെ മാ​ത്ര​മ​ല്ല മാ​ന​സി​കനി​ല​യേ​യും വ​ള​രെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ആ​ഹാ​ര​ത്തി​ലു​ള്ള പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വ് പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​കും.

പ്രഭാത ഭക്ഷണം ഒ​ഴി​വാ​ക്ക​രു​ത്

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഇ​ല്ലാ​താ​യാ​ല്‍ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും ഏ​കാ​ഗ്ര​ത​യും കു​റ​യും.

  • പ്രോ​ട്ടീ​ന്‍ കൂ​ടു​ത​ല​ട​ങ്ങി​യ പാ​ൽ, മു​ട്ട, പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, മ​ത്സ്യ​ങ്ങ​ള്‍ എ​ന്നി​വ ര​ക്ത​ത്തി​ലെ തൈ​റോ​സി​ന്‍റെ (അ​മി​നോ ആ​സി​ഡ്) അ​ള​വ് വ​ര്‍​ധി​പ്പി​ച്ച് കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വ​ര്‍​ധി​പ്പി​ക്കു​ന്നു.
    * കു​ട്ടി​ക​ളു​ടെ ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​ത്യേ​ന അ​ന്ന​ജം (കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്) ആ​വ​ശ്യ​മാ​ണ്. ഇ​ത് ബ്രെ​യി​നി​നു​ള്ള ഊ​ര്‍​ജം പ്ര​ധാ​നം ചെ​യ്യു​ന്നു.
    വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും
    ഒ​രു ഗ്ലാ​സ് പാ​ല്‍ കൊ​ടു​ക്കാം.
    * പാ​ല്‍ ഉ​ത്പന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര്, യോ​ഗ​ര്‍​ട്ട്, പ​നീ​ര്‍ എ​ന്നി​വ​യും കൊ​ടു​ക്കാം.
    * ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും ഇ​ല​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

ഇ​ട​നേ​രങ്ങളിൽ

ഇ​ട​നേ​രം ആ​ഹാ​ര​മാ​യി ഫ്രൂ​ട്ട്, ന​ട്ട്‌​സ് വി​ഭ​വ​ങ്ങ​ള്‍, ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ന​ല്‍​കാം.

പ​ച്ച​ക്ക​റി കൂ​ടു​ത​ല്‍ ചേ​ർ​ത്ത ഗോ​ത​മ്പ് ന്യൂ​ഡി​ല്‍​സ്

കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ല്‍ എ​പ്പോ​ഴും വൈ​വി​ധ്യ​മു​ണ്ടാ​ക​ണം. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ ചോ​റി​ന് പ​ക​രം ത​ക്കാ​ളി​ച്ചോ​റ്, തൈ​ര് ചോ​റ്, ഫ്രൈ​ഡ് റൈ​സ്, പ​ച്ച​ക്ക​റി കൂ​ടു​ത​ല്‍ ചേ​ർ​ത്ത ഗോ​ത​മ്പ് ന്യൂ​ഡി​ല്‍​സ് എ​ന്നി​വ കൊ​ടു​ക്കാം.

പഴങ്ങളും പച്ചക്കറികളും പ്രധാനം

* ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ധാ​രാ​ള​മ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്‍​കാം.
* ജ​ങ്ക് ഫു​ഡ്‌​സി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം.
* ചു​വ​ന്ന ഇ​റ​ച്ചി(​റെ​ഡ് മീ​റ്റ്സ്) ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം.
* സം​സ്‌​ക്ക​രി​ച്ച മാം​സ​ങ്ങ​ള്‍ (ബേ​ക്ക​ണ്‍, ഹോ​ട്ട് ഡോ​ഗ്, സോ​സേ​ജു​ക​ള്‍) എ​ന്നി​വ ഒ​ഴി​വാ​ക്കാം.
*പൂ​രി​ത​കൊ​ഴു​പ്പ്, ട്രാ​ന്‍​സ് ഫാ​റ്റ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം.
* കോ​ളാ പാ​നീ​യ​ങ്ങ​ള്‍, ചാ​യ, കാ​പ്പി എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗ​വും ന​ന്ന​ല്ല.
ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കണം
* കു​ട്ടി​ക​ള്‍ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

കു​ട്ടി​ക​ള്‍​ക്ക് പോ​ഷ​ക സ​മൃ​ദ്ധ​വും വൈ​വി​ധ്യ​പൂ​ര്‍​ണവു​മാ​യ ഭ​ക്ഷ​ണം കൊ​ടു​ത്ത് അ​വ​രു​ടെ ആ​രോ​ഗ്യം ന​മു​ക്ക് സം​ര​ക്ഷി​ക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: പ്രീ​തി ആ​ർ. നാ​യ​ർ,
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ്, എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

International

ഫംഗസ് ഭീതിയിൽ യുഎസ്; 23 സ്റ്റേറ്റുകൾ നിരീക്ഷണത്തിൽ

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യെ ഭീതിയിലാഴ്ത്തി ഇരുപത്തിമൂന്ന് സ്റ്റേറ്റുകളിൽ മാ​ര​ക​ ഫംഗസ് ബാധ. സാ​ധാ​ര​ണ മ​രു​ന്നു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള​തും ആ​ഴ്ച​ക​ളോ​ളം നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ കാ​ന്‍റി​ഡ ഓ​റി​സ് എന്ന ഫം​ഗ​സ് ആണു വ്യാപകമായി പടരുന്നത്. ഫം​ഗ​സ് ബാ​ധ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വ​ലി​യ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. ജൂലൈ 18 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം മൂവായിരത്തിലേറെ കേ​സു​ക​ളാ​ണ് രാജ്യത്തു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. 706 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ടെ​ക്സസ് ആണ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ. മി​ഷി​ഗ​ൺ (503), ഇ​ല്ലി​നോ​യി (366) എ​ന്നീ സ്റ്റേറ്റുകളാണു തൊ​ട്ടു​പി​ന്നി​ൽ.

പ്ര​ധാ​ന​മാ​യും ആ​ശു​പ​ത്രി​ക​ൾ, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ, ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണകേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ന്‍റി​ഡ ഓ​റി​സ് പ​ട​രു​ന്ന​ത്. വെന്‍റി​ലേ​റ്റ​റു​ക​ൾ, ഫീ​ഡിം​ഗ് ട്യൂ​ബു​ക​ൾ, സെ​ൻ​ട്ര​ൽ ഐ​വി ലൈ​നു​ക​ൾ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ​ഫം​ഗ​സ് മൂ​ല​മു​ള്ള ഭീ​ഷ​ണി കു​റ​വാ​ണ്. എ​ന്നാ​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രിലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​കളിലും ര​ക്ത​ധ​മ​നി​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന് ജീ​വ​നുത​ന്നെ ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​യു​ണ്ടാ​ക്കാം.

നേരത്തെ, അ​മി​ത​മാ​യി ആന്‍റി​ബ​യോ​ട്ടി​ക്കു​ക​ളോ ആ​ന്‍റി​ഫം​ഗ​ൽ മ​രു​ന്നു​ക​ളോ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​വ​രി​ലും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത കൂ​ടു​ത​ൽ. കാ​ന്‍റി​ഡ ഓ​റി​സി​നെ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത് മ​രുന്നിനെ പ്ര​തി​രോ​ധിക്കാനുള്ള ​ശേ​ഷി​യാ​ണെ​ന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

NRI

കാ​പ്പി കു​ടി​ക്കു​ന്ന​ത് ഹൃ​ദ​യ​ത്തി​ന് ഗു​ണ​ക​ര​മെ​ന്ന് റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ ഡി​സി: ദി​വ​സം മൂ​ന്ന് മു​ത​ൽ അ​ഞ്ച് ക​പ്പ് വ​രെ (ഏ​ക​ദേ​ശം 400 മി​ല്ലി​ഗ്രാം ക​ഫീ​ൻ) കാ​പ്പി കു​ടി​ക്കു​ന്ന​ത് മി​ക്ക ആ​രോ​ഗ്യ​വാ​ന്മാ​രാ​യ മു​തി​ർ​ന്ന​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​തി​വാ​യി മി​ത​മാ​യ അ​ള​വി​ൽ കാ​പ്പി കു​ടി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​കാ​മെ​ന്നും അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ.

സർക്കുലേഷൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ, മി​ത​മാ​യ അ​ള​വി​ൽ കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ സ്ട്രോ​ക്ക്, ടൈ​പ്പ്-2 പ്ര​മേ​ഹം, ഹൃ​ദ​യ​സ്തം​ഭ​നം, കൊ​റോ​ണ​റി ഹൃ​ദ്രോ​ഗം എ​ന്നി​വ​യു​ടെ സാ​ധ്യ​ത കു​റ​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​താ​യി പ​റ​യു​ന്നു.

കാ​പ്പി​യി​ലെ ക​ഫീ​നി​നൊ​പ്പം പോ​ളി​ഫി​നോ​ളു​ക​ൾ പോ​ലു​ള്ള ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ളും ആ​ന്‍റി-​ഇ​ൻ​ഫ്ല​മേ​റ്റ​റി ഘ​ട​ക​ങ്ങ​ളും ഈ ​ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാ​മെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, അ​മി​ത​മാ​യി പ​ഞ്ച​സാ​ര, ഫ്ലേ​വ​ർ സി​റ​പ്പു​ക​ൾ, ഉ​യ​ർ​ന്ന കൊ​ഴു​പ്പു​ള്ള ക്രീ​മ​റു​ക​ൾ എ​ന്നി​വ ചേ​ർ​ത്ത് കാ​പ്പി കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

കൂ​ടാ​തെ, എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ കാ​പ്പി​ക്ക് പ​ക​ര​മ​ല്ലെ​ന്നും അ​വ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തി​നും ഹൃ​ദ​യ​മി​ടി​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കും കാ​ര​ണ​മാ​കാ​മെ​ന്നും അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഗ​ർ​ഭി​ണി​ക​ൾ, ഹൃ​ദ്രോ​ഗ​മു​ള്ള​വ​ർ, ക​ഫീ​നി​നോ​ട് അ​മി​ത സം​വേ​ദ​ന​ക്ഷ​മ​ത​യു​ള്ള​വ​ർ എ​ന്നി​വ​ർ കാ​പ്പി​യു​ടെ അ​ള​വി​നെ​ക്കു​റി​ച്ച് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ട​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up